Connect with us

Kerala

അയല്‍ക്കാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം; ആറ്റിങ്ങലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം: അയല്‍ക്കാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന്് ആറ്റിങ്ങല്‍ പള്ളിക്കലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആലിസ് മന്‍സിലില്‍ നജീമാണ് മരിച്ചത്.

സംഘര്‍ഷത്തില്‍ നജീബിന്റെ സഹോദരന്‍ നൈസാമിനും കുത്തേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇവരുടെ അയല്‍വാസികളായ ഷെഹീന്‍, ഷാഹുല്‍ ഹമീദ് എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. ഇവരും പരുക്കേറ്റ് ആശുപത്രിയിലാണ്. അതിര്‍ത്തി കേറ്റി കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Latest