Connect with us

National

മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേന സീറ്റ് ധാരണ

Published

|

Last Updated

മുംബൈ: ഈ മാസം 21ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ ബി ജെ പിയും ശിവേസനയും തമ്മില്‍ സീറ്റ് ധാരണ. ബി ജെ പി 150 സീറ്റിലും ശിവസേന 124 സീറ്റിലും മത്സരിക്കും. 14 സീറ്റ് മറ്റ് ഘടകക്ഷികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ശിവ സംഗമം പാര്‍ട്ടി, റയാത് ക്രാന്തി സംഘാടന എന്നീ പാര്‍ട്ടികള്‍ക്കായി 14 സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. 164 സീറ്റിലാണ് ബി ജെ പി മത്സരിക്കാന്‍ തീരുമാനമയത്. ഇതില്‍ നിന്നാണ് 14 സീറ്റുകള്‍ മറ്റ് ഘടകക്ഷികള്‍ക്കായി നീക്കിവെച്ചത്. വരും ദിവസങ്ങളില്‍ എല്ലാ വിമത സ്ഥാനാര്‍ഥികളോടും പിന്മാറാന്‍ ആവശ്യപ്പെടുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദിത്യ താക്കറെയെ ശിവസേന പരിഗണിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയത്തിലെ ആദ്യപടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകലല്ലെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതേയുള്ളു. ഇത് ഒരു തുടക്കം മാത്രമാണെന്നായിരുന്നു ഉദ്ധവ് താക്കറയുടെ മറുപടി. ആദിത്യ താക്കറേയും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.

Latest