സഊദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണം

Posted on: October 4, 2019 9:01 pm | Last updated: October 4, 2019 at 9:01 pm

റിയാദ് : സഊദി അറേബ്യക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണവുമായി യമനിലെ ഹൂത്തികള്‍.
യമനിലെ സന്‍ആയില്‍ നിന്ന് ഹൂത്തികള്‍ വിക്ഷേപിച്ച 2 ബാലിസ്റ്റിക് മിസൈലുകള്‍ സഅദയില്‍ തകര്‍ന്നു വീണു.

വെള്ളിയാഴ്ച രാവിലെയാണ് രണ്ട് മിസൈലുകളും സഊദിക്ക് നേരെ വന്നതെന്നും മിസൈലുകള്‍ സആദയില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

സിവിലിയന്മാര്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമം ലംഘനമാണെന്നും .യെമനിലെ സാധാരണക്കാരെ സംരക്ഷിക്കാനും അവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാനും അറബ് സഖ്യം കര്‍ശനവും പ്രതിരോധപരവുമായ നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.