Connect with us

National

വ്യാജ അക്കൗണ്ടുകളിലൂടെ 6500 കോടി രൂപ വായ്പ നല്‍കി; പി എം സി ബേങ്ക് മുന്‍ എംഡി അറസ്റ്റില്‍

Published

|

Last Updated

മുംബൈ: വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബേങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റില്‍. വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി 6500 കോടി രൂപ വായ്പ നല്‍കിയെന്ന കേസിലാണ് ജോയ് തോമസ് അറസ്റ്റിലായത്.

സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. റിസര്‍വ് ബേങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിന് പി എം ബി ബേങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ ആര്‍ ബി ഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇടപാടുകള്‍ നടത്തുന്നതിന്ബേങ്കിന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.6,500 കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്മന്റെ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന് പി എം സി വായ്പ നല്‍കിയിരുന്നു. ഇവരുടെ കിട്ടാക്കടം മറച്ചുവെക്കാനാണ് 20,000ലേറെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വായ്പ തട്ടിപ്പ് നടത്തിയത്.

Latest