Connect with us

Kerala

സ്വര്‍ണ്ണക്കടത്തിന് പുതുവിദ്യ; ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം തലയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍

Published

|

Last Updated

കൊച്ചി: തലയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലയാളി പിടിയില്‍. മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഷാര്‍ജയില്‍നിന്നാണ് ഇയാള്‍ സ്വര്‍ണ്ണവുമായെത്തിയത്.

തലയുടെ മധ്യ ഭാഗത്തെ മുടി വടിച്ച് മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്.