ബിഫാം (ലാറ്ററല്‍ എന്‍ട്രി) പ്രവേശന പരീക്ഷ നാളെ

9.45ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും
Posted on: October 4, 2019 12:58 pm | Last updated: October 4, 2019 at 5:01 pm

2019-20 വര്‍ഷത്തെ ബി. ഫാം ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ എറണാകുളത്ത് നടക്കും. അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
വെബ്‌സൈറ്റിലെ “B.Pharm (LE) 2019 Candidate Portal’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന പേജില്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും കൃത്യമായി നല്‍കിയശേഷം “Admit Card’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കാം. തപാല്‍ വഴി അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നതല്ല.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ആകെ 120 ചോദ്യങ്ങളുണ്ട്. ശരിയായ ഉത്തരത്തിന് നാല് മാര്‍ക്കും തെറ്റിന് ഒരു നെഗറ്റീവ് മാര്‍ക്കുമാണ്. 9.45ന് രജിസ്‌ട്രേഷന്‍ തുടങ്ങും. 10.45ന് പരീക്ഷാഹാളില്‍ പ്രവേശിക്കണം. 11 മുതല്‍ 11.15 വരെ മോക്ക്‌ടെസ്റ്റ് നടത്തും. 12.45 വരെയാണ് പരീക്ഷ.

ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. അവര്‍ക്ക് “Memo’ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങള്‍ കാണാം. അത്തരം അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപ്ലോഡ് ചെയ്യേണ്ടതാണ്. മറ്റു സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാത്തവര്‍ 10ന് വൈകുന്നേരം അഞ്ചിന് മുമ്പായി അപ്്‌ലോഡ്‌ ചെയ്യണം. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: (0471)2332123, 2339101, 2339102, 2339103, 2339104.