Connect with us

Eranakulam

മരട്: ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ഒരുമണിക്കൂര്‍ സമയം പോലും നീട്ടിനല്‍കില്ല; ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര

Published

|

Last Updated

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ഒരുമണിക്കൂര്‍ സമയം പോലും നീട്ടിനല്‍കാനാകില്ലെന്ന് സുപ്രീം കോ
തി ജസ്റ്റിസ് അരുണ്‍ മിശ്ര. കോടതിയില്‍ ക്ഷുഭിതനായി പ്രതികരിച്ച അദ്ദേഹം ഇതുസംബന്ധിച്ച് ഒരു റിട്ട് ഹരജിയും ഇനി പരിഗണിക്കില്ലെന്നും വ്യക്തമാക്കി. കോടതിയിലുള്ളവരോട് പുറത്തുപോകാനും ജസ്റ്റിസ് ആവശ്യപ്പെട്ടു.

പരമാവധി ക്ഷമിച്ചു, ഇനി ആകില്ല. നിങ്ങള്‍ക്ക് നിയമം അറിയില്ല. കോടതിയുടെ ഉത്തരവ് അന്തിമമാണ്. കോടതി നടപടികളില്‍ ഇടപെടരുത്. ഒരാഴ്ച സമയം നല്‍കണമെന്ന ഫ്‌ളാറ്റുടമകളുടെ ഹരജി കോടതി തള്ളി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് കോടതി പോംവഴി പറഞ്ഞു തരണമെന്ന് അഭിഭാഷക ആവശ്യപ്പെട്ടപ്പോള്‍ പോംവഴിയൊന്നും പറയാനില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

അതിനിടെ, നിയന്ത്രിത സ്‌ഫോടനത്തിലൂടെയായിരിക്കും ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ തകര്‍ക്കുകയെന്ന് എന്‍ജിനീയറിംഗ് സ്ഥാപനമായ എഡിഫിസ് വെളിപ്പെടുത്തി. കരാര്‍ നല്‍കുന്നതിന് പ്രഥമ പരിഗണനയിലുള്ള സ്ഥാപനമാണിത്.
മരടില്‍ ഉടമകള്‍ ആരെന്നറിയാതെ അമ്പതോളം ഫ്‌ളാറ്റുകളുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സര്‍വേ നടത്തും.

---- facebook comment plugin here -----

Latest