Connect with us

Eranakulam

പാലാരിവട്ടം: ഇബ്‌റാഹിം കുഞ്ഞിനെതിരെ പ്രത്യേകാന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് സര്‍ക്കാറിനോട് വിജിലന്‍സ് അനുമതി തേടി. മന്ത്രി എന്ന നിലക്ക് പാലം നിര്‍മാണത്തില്‍ എന്തെങ്കിലും അനധികൃത
ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് പ്രത്യേകാന്വേഷണത്തിന് അനുമതി തേടിയിട്ടുള്ളത്.

2018ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്‌റാഹിം കുഞ്ഞിനെതിരെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്. ടി ഒ സൂരജ് ഇബ്‌റാഹിം കുഞ്ഞിനെതിരെ നല്‍കിയ മൊഴി കള്ളമാണെന്ന് വ്യക്തമാക്കി വിജിലന്‍സ് നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ മുന്‍ മന്ത്രിക്ക് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പിന്നീട് വിജിലന്‍സ് വ്യക്തമാക്കുകയും ചെയ്തു.