Connect with us

Sports

മായങ്കിന് ഡബിള്‍; ഇന്ത്യക്ക് മേല്‍ക്കൈ

Published

|

Last Updated

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം തുടരുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍കര്‍ മൂന്ന് വിക്കറ്റിന് 39 റണ്‍സെന്ന നിലയില്‍ തപ്പിത്തടയുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 502 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറും (27)ടെമ്പ ബവൂമ(2)യുമാണ് ക്രീസില്‍. എയ്ഡന്‍ മര്‍ക്രാം (5), ഡി ബ്രൂയിന്‍ (4), ഡാന്‍ പീറ്റ് (0) എന്നിവരാണ് പുറത്തായത്.
അവസാന സെഷനില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച പ്രോട്ടീസ് നിരയെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും കൂടിയാണ് കറക്കി വീഴ്ത്തിയത്. അശ്വിന് രണ്ടു വിക്കറ്റുകളുണ്ട്. ജഡേജയ്ക്ക് ഒന്നും. നിലവില്‍ 463 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. നേരത്തെ, ഇന്ത്യ ഏഴു വിക്കറ്റിന് 502 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും (215) രോഹിത് ശര്‍മയുടെയും (176) തകര്‍പ്പന്‍ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്ക് കന്നി ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമാണ് മത്സരത്തില്‍ നേടിയതെങ്കില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ രോഹിത് സെഞ്ച്വറിയുമായി കസറുകയായിരുന്നു. 371 പന്തില്‍ 23 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. രോഹിത് 244 പന്തില്‍ ഇത്ര തന്നെ ബൗണ്ടറികളും സിക്‌സറും പായിച്ചു. രവീന്ദ്ര ജഡേജ 30 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വൃഥിമാന്‍ സാഹ (21), ക്യാപ്റ്റന്‍ വിരാട് കോലി (20) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ദക്ഷിണാഫ്രിക്കക്കു വേണ്ടി സ്പിന്നര്‍ കേശവ് ് മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററന്‍ താരം വൃഥിമാന്‍ സാഹയെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലും അവസരം ലഭിക്കാതിരുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തി. ഡബിള്‍ സെഞ്ച്വറി ലക്ഷ്യമിട്ട് കളിച്ച രോഹിത്തിനെയാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. വമ്പനടിക്കു ശ്രമിച്ച ഹിറ്റ്മാനെ മഹാരാജിന്റെ ബൗളിംഗില്‍ ഡികോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു. പുജാര പെട്ടെന്നു മടങ്ങി ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരക്കു കളിയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. വെറും ആറ് റണ്‍സ് മാത്രമേ പുജാരയ്ക്കു നേടാന്‍ കഴിഞ്ഞുള്ളൂ. 17 പന്തില്‍ ഒരു ബൗണ്ടറിയോടെ ആറു റണ്‍സ് നേടിയ പുജാരയെ ഫിലാന്‍ഡര്‍ ബൗള്‍ഡാക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 324 റണ്‍സ്.

ദക്ഷിണാഫ്രി്‌ക്കെതിരേ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ നായകന്‍ വലിയ ഇന്നിംഗ്‌സ് കളിക്കാനാവാതെയാണ് ക്രീസ് വിട്ടത്. മായങ്ക് – കോലി സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുമായി കരുത്താര്‍ജിക്കവെയാണ് ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നത്. 40 പന്തില്‍ നാലു ബൗണ്ടറികളോടെ 20 റണ്‍സെടുത്ത കോലിയെ ഇന്ത്യന്‍ വംശജനായ സേനുരാന്‍ മുത്തുസ്വാമി സ്വന്തം ബൗളിംഗില്‍ പിടികൂടി. രഹാനെ, പിന്നാലെ മായങ്ക് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രഹാനെയും കളിയില്‍ ടീമിന്റെ ഹീറോയായ മായങ്കും പുറത്തായത് അടുത്തടുത്ത ഓവറുകളിലായിരുന്നു. രഹാനെയാണ് നാലാമനായി ക്രീസ് വിട്ടത്. 15 റണ്‍സ് നേടിയ രഹാനെയെ മഹാരാജിന്റെ ബൗളിംഗില്‍ ബഹുമ പിടികൂടി. ടീം സ്‌കോറിലേക്ക് അഞ്ചു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മായങ്കിന്റെ ഉജ്വല ഇന്നിംഗ്‌സ് അവസാനിച്ചു. 215 റണ്‍സെടുത്ത മായങ്കിനെ പവലിയനിലേക്കു മടക്കിയത് ഡീന്‍ എല്‍ഗറായിരുന്നു. ഇന്ത്യ ആറിന് 436.
കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിഹാരിക്ക് ഇത്തവണ ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 10 റണ്‍സ് മാത്രമാണ് വിഹാരിക്കു നേടാന്‍ കഴിഞ്ഞത്. മഹാരാജ് തന്നെയാണ് വിഹാരിയെയും മടക്കിയത്. 16 പന്തില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത സാഹയെ പുറത്താക്കിയത് പിയെഡെറ്റാണ്.

‌റെക്കോര്‍ഡ്‌

ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് മായങ്ക് അഗര്‍വാള്‍. വിരേന്ദര്‍ സെവാഗാണ് ആദ്യം ഇത് സാധിച്ചത്. ഓപണറായിറങ്ങിയ മായങ്ക് അഗര്‍വാള്‍ രണ്ടാം ദിനം 215 റണ്‍സ് പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. രണ്ടാം ദിനം 202/0 എന്ന നിലയില്‍ ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്കായി അഗര്‍വാള്‍ സെഞ്ച്വറി നേടിയത് 204 പന്തില്‍. ഡബിള്‍ സെഞ്ച്വറിയാകട്ടെ 358 പന്തുകളിലും. ആകെ നേടിയ 215 റണ്‍സില്‍ 23 ബൗണ്ടറികളും ആറ് സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

സെവാഗിന്റെ ഇരട്ടസെഞ്ച്വറിക്ക് ശേഷം അഗര്‍വാളാണ് ഇന്ത്യക്ക് വേണ്ടി സമാനമായ പ്രകടനം നടത്തിയത്. 2009 ഡിസംബറില്‍ മുംബൈയില്‍ വെച്ച് ശ്രീലങ്കക്കെതിരെയാണ് സെവാഗ് 293 റണ്‍സടിച്ചത്.

ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഇരുപത്തിwwമൂന്നാമത് ഇന്ത്യന്‍ താരമാണ് മായങ്ക് അഗര്‍വാള്‍. സെഞ്ച്വറി നേടുന്ന എണ്‍പത്താറാമത് ഇന്ത്യന്‍ താരവുമാണ് മായങ്ക്.
ഓപണിംഗില്‍ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ സഖ്യമാണ് അഗര്‍വാള്‍-രോഹിത്. ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം വിക്കറ്റില്‍ 317 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്. 1956 ല്‍ വിനു മങ്കാദ്-പങ്കജ് റോയ് സഖ്യം ന്യൂസിലാന്‍ഡിനെതിരെ 413 റണ്‍സ് നേടിയതാണ് ഒന്നാം സ്ഥാനത്ത്. 2006 ല്‍ പാക്കിസ്ഥാനെതിരെ വിരേന്ദര്‍ സെവാഗ്-രാഹുല്‍ദ്രാവിഡ് സഖ്യം 410 റണ്‍സ് നേടിയത് രണ്ടാം സ്ഥാനത്ത്.

Latest