Connect with us

Kerala

തൃശൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

തൃശൂര്‍: ഒല്ലൂരിന് സമീപം അഞ്ചേരിയില്‍ മൂന്നംഗകുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂര്‍ അഞ്ചേരി ചിറ സ്‌കൂളിന് സമീപം വടക്കേപുരയ്ക്കല്‍ മോഹനന്‍(65), ഭാര്യ സുമ (50), രണ്ടാമത്തെ മകന്‍ കിരണ്‍(24) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചേരിച്ചിറക്ക് സമീപമാണ് സംഭവം.

മൂത്ത മകന്‍ പ്രവീണ്‍ ജോലി കഴിഞ്ഞ് വൈകീട്ടോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇയാളാണ് നാട്ടുക്കാരെ വിവരം അറിയിച്ചത്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവം അറിഞ്ഞ് ഒല്ലൂര്‍ സി ഐ ബെന്നി ജേക്കബ്ബ്, എ സി പി വി കെ രാജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മരിച്ച മോഹനനും മക്കളും മരപണിക്കാരാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം.