Connect with us

Kerala

പണം കൊണ്ട് സാധിക്കാത്ത കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് മറക്കരുത്: എം എ യൂസഫലി

Published

|

Last Updated

പരുമല (പത്തനംതിട്ട): പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന കാര്യം മറന്നു പോകരുതെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്താലേ ലോകത്ത് സമാധാനം പുലരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാതാപിതക്കളുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാിയിരുന്നു യുസഫലി.

ലോക ചരിത്രത്തില്‍ അറിയപ്പെട്ട അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് വലിയ പാഠമാണ്. ദൈവം നിശ്ചയിച്ചാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാന്‍ തന്റെ ശവമഞ്ചം തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ ചുമക്കണമെന്ന് അദ്ദേഹം മരണശയ്യയില്‍ അന്ത്യാഭിലാഷം അറിയിച്ചിരുന്നു. എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് വെറും കൈയോടെ പോകേണ്ടി വരുമെന്ന് ബോധ്യപ്പെടുത്താന്‍ തന്റെ ശവമഞ്ചംകൊണ്ടു പോകുന്ന വഴിയില്‍ സ്വര്‍ണം വിതറിയിടാനും കൈത്തലങ്ങള്‍ നിവര്‍ത്തിവെക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു.

Latest