Connect with us

International

ആണവവാഹക ശേഷിയുള്ള മിസൈല്‍ ഉത്തര കൊറിയ വീണ്ടും പരീക്ഷിച്ചു

Published

|

Last Updated

ടെഹ്‌റാന്‍: ആണവ വാഹക ശേഷിയുള്ള പുതിയ തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഇതോടെ ഈ വര്‍ഷം നോര്‍ത്ത് കൊറിയ വിക്ഷേപിച്ച മിസൈലുകളുട െഎണ്ണം 11 ആയി. തീരദേശ നഗരമായ വോൺസാനിൽ നിന്ന് 17 കിലോമീറ്റർ വടക്കുകിഴക്കായി ബുധനാഴ്ച കടലിൽ നിന്നായിരുന്നു പരീക്ഷണം.

ഒരു അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാന്‍ പ്രാപ്തമായ ഈ മിസൈല്‍ 910 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൈവരിച്ചതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കാള്‍ ഇരട്ടി ഉയരത്തിലാണ് മിസൈല്‍ പറന്നത്. ഉത്തരകൊറിയയുടെ മുന്‍ പരിക്ഷണങ്ങളും ഇതിലും വലിയ ഉയരത്തില്‍ എത്തിയിട്ടുണ്ട്.

യുഎസുമായുള്ള ആണവ ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഉത്തര കൊറിയ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരീക്ഷണം.

Latest