Connect with us

Kerala

സ്വാമി അഗ്നിവേശിനെതിരായ കൈയേറ്റം: സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുരയില്‍ പൊതുപരിപാടിക്കെത്തിയ സ്വാമി അഗ്നിവേശിന് നേരെ കൈയേറ്റത്തിന് ശ്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘ്പരിവാര് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്വാമി അഗ്നിവേശിന്റെ പരാതി പ്രകാരമാണ് പൂജപ്പുര പോലീസിന്റെ നടപടി. കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അിഗ്നിവേശിനുനേരെയുണ്ടായ കൈയേറ്റശ്രമത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങിയിരുന്നു.

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യസഭയുടെ സൗജന്യ നാട്ടുചികിത്സാ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സ്വാമി അഗ്‌നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനും പ്രസംഗിക്കാനും അനുവദിക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ചിലര്‍ വേദിയിലേക്കുകയറി സ്വാമിയെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചതോടെ സ്വാമിതന്നെ വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

Latest