Connect with us

Career Notification

സഊദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സ്

Published

|

Last Updated

സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള വിവിധ ആശുപത്രികളിൽ ബി എസ് സി/എം എസ്.സി നഴ്‌സുമാരെ ഒഡെപെക് മുഖേന (സ്ത്രീകൾ മാത്രം) തിരഞ്ഞെടുക്കുന്നു. ഒക്‌ടോബർ 15 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിൽ കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും ഒരു ഫോട്ടോയും സഹിതം gcc@odepc.in ൽ ഒക്‌ടോബർ പത്തിനകം അയക്കണം. എച്ച് ആർ ഡി- എം ഇ എ അറ്റസ്റ്റേഷൻ ഡേറ്റാഫ്‌ളോ കഴിഞ്ഞവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 04712329440/41/42/43/45.