Connect with us

Career Education

ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടൻ; തൊഴിൽ അവസരങ്ങൾ വർധിക്കും

Published

|

Last Updated

തിരുവനന്തപുരം: ഡോക്ടർമാർ, നഴ്‌സുമാർ, മിഡ് വൈഫുമാർ, ദന്തിസ്റ്റുകൾ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷനലുകൾക്ക് തങ്ങളുടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് തുടങ്ങാൻ ഒറ്റ ഒ ഇ ടി പരീക്ഷ മതിയെന്ന് ബ്രിട്ടീഷ് സർക്കാർ. യു കെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലും ജനറൽ മെഡിക്കൽ കൗൺസിലും അംഗീകരിച്ചിട്ടുള്ള ഒറ്റ ഒ ഇ ടി ടെസ്റ്റ് മാത്രമാണ് ഇനി വേണ്ടിവരിക. ഒക്‌ടോബർ ഒന്ന് മുതൽ സമർപ്പിക്കുന്ന എല്ലാ ടയർ 2 (ജനറൽ) വിസ അപേക്ഷകൾക്കും ഈ മാറ്റം ബാധകമായിരിക്കും. യുനൈറ്റഡ് കിംഗ്ഡം ഹോം ഓഫീസാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് സംസാര ഭാഷയായ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ആശയവിനിമയ ശേഷി വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഒക്കുപേഷനൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ ഇ ടി). തിരുവനന്തപുരം, കൊച്ചി തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ ഒട്ടേറെ ഡോക്ടർമാരും നഴ്‌സുമാരും ഒ ഇ ടി പരീക്ഷയെഴുതി വിദേശത്ത് പ്രാക്ടീസിന് പോകുന്നുണ്ട്. ഇനി മുതൽ ജനറൽ വിസ ലഭിക്കാൻ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടതില്ലെന്ന തീരുമാനം ഈ മേഖലയിൽ ഉള്ളവർക്ക് വലിയ തോതിൽ പ്രയോജനകരമാകും.

രജിസ്‌ട്രേഷൻ ലഭിക്കാനായി ഡോക്ടർമാർക്ക് ജനറൽ മെഡിക്കൽ കൗൺസിലിന്റെയും മറ്റു പ്രൊഫഷനലുകൾക്ക് നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെയും പരീക്ഷ പാസ്സാകണം. അത് പാസ്സായവർക്ക് ടയർ 2 (ജനറൽ) വിസക്ക് അപേക്ഷിക്കാൻ ഇനിമുതൽ വേറൊരു ഇംഗ്ലീഷ് പരീക്ഷ എഴുതേണ്ടതില്ല.

Latest