Connect with us

Career Notification

സെയിലിൽ 463 ടെക്‌നീഷ്യൻ

Published

|

Last Updated

കേന്ദ്ര സർക്കാർ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയിൽ) ബൊക്കാറോ സ്റ്റീൽ പ്ലാന്റിലേക്ക് ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 463 ഒഴിവുണ്ട്.

ഓപറേറ്റർ കം ടെക്‌നീഷ്യൻ ട്രെയിനി: മെക്കാനിക്കൽ (80), മെറ്റലർജി (നൂറ്), ഇലക്ട്രിക്കൽ (80), കെമിക്കൽ (പത്ത്), സെറാമിക്‌സ് (പത്ത്), ഇൻസ്ട്രുമെന്റേഷൻ (22) എന്നീ ട്രേഡുകളിലായി 302 ഒഴിവുണ്ട്. മെട്രിക്കുലേഷനും അനുബന്ധ ട്രേഡിൽ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമയുമാണ് യോഗ്യത. പ്രായപരിധി 28.
ഓപറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ): ഒഴിവ് എട്ട്. മെട്രിക്കുലേഷനും ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമയും. ഫസ്റ്റ് ക്ലാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്. പ്രായപരിധി 30.

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ ട്രെയിനി: 153 ഒഴിവുണ്ട്. മെട്രിക്കുലേഷൻ. ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ ട്രേഡ് അപ്രന്റീസ് ആയി പ്രവർത്തിച്ച ശേഷം എൻ സി വി ടിയുടെ ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസ്സാകണം. പ്രായപരിധി 28.
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അഞ്ച് വർഷവും ഒ ബി സി (നോൺ ക്രീമിലെയർ) വിഭാഗങ്ങൾക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. https://www.sail.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓപറേറ്റർ കം ടെക്‌നീഷ്യൻ ടെയിനി, ഓപറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ) തസ്തികയിലേക്ക് 250 രൂപയും അറ്റൻഡന്റ് കം ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല. അവസാന തീയതി ഒക്‌ടോബർ 11. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.