Connect with us

Career Notification

ട്രാവൻകൂർ ടൈറ്റാനിയത്തിൽ പ്രോസസ് ഓപറേറ്റർ

Published

|

Last Updated

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ പ്രോസസ് ഓപറേറ്റർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാണുള്ളത്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ലഭിച്ച ഒന്നാം ക്ലാസ് ബിരുദം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിംഗ്/ ടെക്‌നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. ഉയർന്ന പ്രായപരിധി 25 (01.06.2019 പ്രകാരം). എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്കും വിമുക്ത ഭടന്മാർക്കും ഇളവ് അനുവദിക്കും.

ഒരു വർഷമാണ് ട്രെയിനിംഗ് കാലാവധി. ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഴിവിനനുസരിച്ച് പ്രോസസ് ഓപറേറ്റർ തസ്തികയിൽ നിയമനം നൽകും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും http://www.travancoretitanium.com/ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 24.

---- facebook comment plugin here -----

Latest