Connect with us

Career Notification

എഫ് സി ഐയിൽ മാനേജർ; സൗത്ത് സോണിൽ 65 ഒഴിവ്

Published

|

Last Updated

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗങ്ങളിലായി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ ജനറൽ, മാനേജർ ഡിപ്പോ, മാനേജർ മൂവ്‌മെന്റ്, മാനേജർ അക്കൗണ്ട്‌സ്, മാനേജർ ടെക്‌നിക്കൽ, മാനേജർ സിവിൽ എൻജിനീയറിംഗ്, മാനേജർ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിംഗ്, മാനേജർ (ഹിന്ദി) തുടങ്ങിയ തസ്തികകളിൽ വിവിധ സോണുകളിലായി 330 ഒഴിവുണ്ട്. കേരളമുൾപ്പെടുന്ന സൗത്ത് സോണിൽ 65 ഒഴിവുണ്ട്. നോർത്ത് സോൺ (187), വെസ്റ്റ് സോൺ (15), ഈസ്റ്റ് സോൺ (37), നോർത്ത് ഈസ്റ്റ് സോൺ (26) എന്നിങ്ങനെയാണ് ഒഴിവുകൾ.
അംഗീകൃത സർവകലാശാലയിൽ നിന്ന് അറുപത് ശതമാനം മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ സി എ/ ഐ സി ഡബ്ല്യു എ/ സി എസ് ആണ് മാനേജർ (ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവുണ്ട്.
മാനേജർ അക്കൗണ്ട്‌സ്: യോഗ്യത- അംഗീകൃത സർവകലാശാലയിൽ നിന്ന് ബി കോം. എം ബി എ (ഫിനാൻസ്). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അസോസിയേറ്റ് മെമ്പർഷിപ്പ്.
മാനേജർ (ടെക്‌നിക്കൽ): യോഗ്യത- അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എസ് സി അഗ്രിക്കൾച്ചർ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫുഡ് സയൻസിൽ ബിടെക് അല്ലെങ്കിൽ ബി ഇ ബിരുദം.
മാനേജർ (സിവിൽ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിംഗ്): യോഗ്യത- ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
മാനേജർ (ഹിന്ദി): യോഗ്യത- ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ലഭിച്ച ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ലഭിച്ച ബിരുദാനന്തര ബിരുദം.
ഏതെങ്കിലും ഒരു സോണിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. രണ്ട് ഘട്ടമായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ട പരീക്ഷക്കുള്ള കേരളത്തിലെ കേന്ദ്രങ്ങൾ. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് കേന്ദ്രം.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഒക്‌ടോബർ 27. വിശദ വിവരങ്ങൾക്ക് http://fci.gov.in സന്ദർശിക്കുക.

Latest