Connect with us

National

മൂന്ന് ജെയ്‌ഷെ ഭീകരര്‍ എത്തിയതായി മൂന്നറിയിപ്പ്: ഡല്‍ഹി കനത്ത സുരക്ഷയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് ജെയ്‌ഷെ ഭീകരര്‍ ഡല്‍ഹിയിലേക്ക് എത്തിയതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹിയുടെ വിവിധയിടങ്ങളില്‍ പോലീസ് സ്‌പെഷല്‍ സെല്‍ പരിശോധന നടത്തുകയാണ്. എട്ടു മുതല്‍ പത്തു വരെ ജെയ്‌ഷെ ഭീകരര്‍ അടങ്ങുന്ന സംഘം വ്യോമകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്.

അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങള്‍ സുരക്ഷാ സേനയുടെ വലയത്തിലാണ്. ശ്രീനഗര്‍, ജമ്മു, ആവന്തിപുര്‍, പത്താന്‍കോട്ട്, ഹിന്‍ഡന്‍ വ്യോമകേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.