Connect with us

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published

|

Last Updated

ആലപ്പുഴ: ജോലി തടസ്സപ്പെടുത്തിയതായ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥന്റെ പരാതിയില്‍ അരൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പി ഡബ്ല്യൂ ഡി തുറവൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആലപ്പുഴ എസ് പിക്ക് നല്‍കിയ പരാതിയില്‍ അരൂര്‍ പോലീസാണ് കേസെടുത്തത്. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതാണ് കേസിലെത്തിച്ചത്.

കഴിഞ്ഞ മാസം 27-ാം തിയതി രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. എരമല്ലൂര്‍- എഴുപുന്ന റോഡ് റോഡിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ, പവര്‍ത്തികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് കാണിച്ച് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയായിരുന്നു.

പി ബ്ല്യു ഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും റോഡ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിര്‍മാണ പ്രവൃത്തി നേരത്തെ ആരംഭിച്ചതാണെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ആലപ്പുഴ എസ് പി ക്ക് പരാതി നല്‍കുകയായിരുന്നു.