Connect with us

Kerala

സ്വാമി അഗ്നിവേശിനെതിരായ ആക്രമണം: 50 പേര്‍ക്കെതിരെ കേസ്‌

Published

|

Last Updated

തിരുവനന്തപുരം: സ്വാമി അഗ്‌നിവേശിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവനന്തപുരം പൂജപ്പുരയില്‍ വൈദ്യമഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് സ്വാമി അഗ്‌നിവേശിനെതിരെ കയ്യേറ്റം ഉണ്ടായത്.

ഹിന്ദുവിരുദ്ധനെന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് അഗ്നിവേശ് പറഞ്ഞിരുന്നു. മഹാത്മജിയുടെ 150-ാം ജന്മദിനത്തില്‍ കേരളത്തില്‍ നിന്ന് നേരിട്ട ഇത്തരം ഒരു ആക്രമണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും അഗ്നിവേശിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹന്ദുത്വ സംഘടനകളില്‍ നിന്ന് ഇത്തരം ആക്രമണം നേരിട്ടിട്ടുണ്ട്. എഴുത്തിലൂടേയും പ്രസംഗത്തിലൂടെയുമെല്ലാം സംഘ്പരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന വ്യക്തിയാണ് അഗ്നേിവേശ്.

 

---- facebook comment plugin here -----

Latest