Connect with us

Kerala

പാലാരിവട്ടം: സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് നീട്ടി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17വരെ വിജിലന്‍സ് കോടതി നീട്ടി. സൂരജിനെ കൂടാതെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് നീട്ടിയത്. റിമാന്‍ഡ് കാലാവധി ഇന്ന് തീരുന്ന മുറക്കാണ് വിജിലന്‍സ് കോടതി ഇത് നീട്ടിയത്.

അതേ സമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം നല്‍കരുതെന്ന വിജിലന്‍സിന്റെ വാദവും കോടതി പരിഗണിക്കും.
ജമ്യഹരജി ഇന്ന് ഹൈക്കോടതിക്ക് മുമ്പിലെത്തുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങാനായാല്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

Latest