Connect with us

National

തമിഴ്‌നാട്ടിലെ ജ്വല്ലറി മോഷണം: അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍

Published

|

Last Updated

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നഗരമധ്യത്തിലെ ബസ്റ്റാന്‍ഡിന് സമീപമുള്ള ജ്വല്ലറി കുത്തിത്തുറന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ കൊണ്ട്വന്ന് തെളിവെടുപ്പ് നടത്തും. കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നിലുണ്ടോയെന്ന് അറിയുന്നതിന്റെ ഭാഗമായി പോലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ജനുവരിയില്‍ തിരിച്ചിറപ്പള്ളിയിലെ ബസ്റ്റാന്റിന് സമീപത്തമുള്‌ല പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ ശാഖയിലും സമാന മോഷണം നടത്തിയിരുന്നു. ഈ മോഷണവുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് തമിഴ്‌നാടിനെ ഞെട്ടിച്ച കവര്‍ന്ന നടന്നത്. മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ലളിതാ ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്ന് അകത്തുകയറുകയായിരുന്നു. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമ്മിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് സ്വര്‍ണ, വജ്രാപരണങ്ങള്‍ പെട്ടിയിലാക്കി രക്ഷപ്പെടുകയായിരുന്നു.

Latest