Connect with us

National

അശോക് തന്‍വറിന് സീറ്റില്ല; ഹരിയാനയില്‍ 84 അംഗ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഒാരാള്‍ ഒഴികെ മറ്റ് സിറ്റിംഗ് എം എല്‍ എമാരായെല്ലാം നിലനിര്‍ത്തി ഹരിയാന നിയമസസഭാ തിരഞ്ഞെടുപ്പിനുള്ള 84 അംഗ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയും സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത് മുന്‍ പി സി സി പ്രസിഡന്റ് അശോക് തന്‍വറിന് സീറ്റ് ലഭിച്ചിട്ടില്ല. മുന്‍മന്ത്രി ശെല്‍ജയും ആദ്യ പട്ടികയില്‍ ഇടം പടിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡ സിറ്റിംഗ് മണ്ഡലമായ ഗര്‍ഹി സംപ്ല കിലോയയില്‍ തന്നെയാണ് ജനവിധി തേടുക. പര്‍ട്ടിയുടെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല കൈതാള്‍ മണ്ഡലത്തിലും മത്സരത്തിനിറങ്ങും.

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മക്കളായ കുല്‍ദീപ് വിഷ്‌ണോയിയും സഹോദരനും ഉപമുഖ്യമന്ത്രിയുമായ ചന്ദര്‍ മോഹനുമാണ് യഥാക്രമം ഹിസാറിലും പഞ്ച്കുളയിലും മത്സരിക്കും.
ഭന്‍സിലാലിന്റെ മകനും മരുമകളും ഇത്തവണ കളത്തിലിറങ്ങുന്നുണ്ട്. മകന്‍ റണ്‍വീര്‍ മഹീന്ദ്ര ബാദ്രയിലും മരുമകള്‍ കിരണ്‍ ചൗധരി തോഷം സീറ്റിലുമാണ് ജനവിധി തേടുന്നത്. മുന്‍ നിയമസഭാ സ്പീക്കറായിരുന്ന കുല്‍ദീപ് ശര്‍മ്മയെ ഗണൗറില്‍ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. മുന്‍ മന്ത്രി ഗീതാ ഭു്കല്‍ ജജ്ജാര്‍ സംവരണ സീറ്റില്‍ മത്സരിക്കും. മുന്‍ മന്ത്രി ആനന്ദ് സിംഗിന്റെ അദ്ദേഹത്തിന്റെ മണ്ഡലമായ മേഹമിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

 

Latest