Connect with us

National

കപടതയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്ക് ഗാന്ധിജിയുടെ അഹിംസാ ദര്‍ശനം മനസ്സിലാകില്ല: സോണിയാ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യയും ഗാ്ന്ധിയും പര്യായങ്ങളായ വാക്കുകളായിരുന്നു. എന്നാല്‍ ചിലര്‍ ആര്‍ എസ് എസിനെ ഇന്ത്യയുടെ പര്യായമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളാലും മഹാത്മാഗാന്ധിയുടെ ആത്മാവ് വേദനിക്കുക്കുകയാണെന്നും സോണിയ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഗാന്ധിസന്ദേശ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയാ ഗാന്ധി.

സ്വയം ഉന്നതരെന്ന് കരുതുന്ന ചിലര്‍ക്ക് എങ്ങനെയാണ് മഹാത്മാഗാന്ധിയുടെ ത്യാഗത്തെ മനസ്സിലാക്കാന്‍ കഴിയുക.കപടതയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധിയുടെ അഹിംസാ ദര്‍ശനം മനസ്സിലാകുകയില്ലെന്നും സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് സംഘടിപ്പിച്ച ഗാന്ധിസന്ദേശ യാത്രയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന എ ഐ സി സി നേതാക്കളും നൂറ്കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.

 

 

Latest