Connect with us

Kerala

നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ലഹരി ഉപയോഗം ഞെട്ടിക്കുന്നത്: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: നൂറുശതമാനം സാക്ഷരതയുളള കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ കണക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതുതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധിയുടെ ഗാന്ധിജയന്തി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്ത് ലക്ഷം കുടുംബങ്ങളെ ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാനുളള യജ്ഞത്തിനും ഗാന്ധി സ്മാകര നിധി തുടക്കമിട്ടു.

Latest