Connect with us

Kerala

ആചാരങ്ങള്‍ പാലിച്ച് സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാം: ശങ്കര്‍ റൈ

Published

|

Last Updated

കാസര്‍കോട്: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ. ശബരിമലയിയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതികള്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് ശബരിമലയില്‍ പ്രവേശിക്കാം. ആചാരങ്ങള്‍ പക്ഷേ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയില്‍ പ്രവേശിക്കരുത്. ആചാരങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്.

താന്‍ ശബരിമലയില്‍ പോയ ഒരാളാണ്. യഥാര്‍ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ഇതിനൊന്നും തന്റെ പാര്‍ട്ടിയില്‍ നിന്ന് വിലക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതികളുടെ ശബരിമല പ്രവേശനത്തില്‍ തന്റെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കമുള്ളത്. ആചാരങ്ങള്‍ പാലിച്ച് പോകാം, ആചാരങ്ങള്‍ക്ക് എതിരെ നിന്ന് പോകരുത്. കോടതിവിധി നടപ്പാക്കണം. അത് ഞാന്‍ ചിന്തിക്കണ്ട കാര്യമില്ല. സര്‍ക്കാര്‍ ചിന്തിച്ചോളും. ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നോ പോകുന്നില്ലേ എന്നതല്ല പ്രശ്‌നം. അവിടത്തെ ആചാരങ്ങള്‍ പാലിച്ചേ പോകാവൂ. അതിനെ മറികടന്ന് പോകുന്നത് ശരിയല്ല. സുപ്രീംകോടതി വിധിയെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും അത് നടപ്പാക്കിയേ പറ്റൂവെന്നും ശങ്കര്‍ റൈ പറഞ്ഞു.

Latest