Connect with us

Kerala

പി എസ് സി പരീക്ഷ തട്ടിപ്പ്: ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവ്

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷ തട്ടിപ്പിനായി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പരീക്ഷ ഹാളില്‍ കയറിയ പ്രണവ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ചോദ്യ പേപ്പര്‍ അയച്ച് നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

യൂനിവേഴ്‌സിറ്റി കോളജിലെ മറ്റൊരു വിദ്യാര്‍ഥിക്കാണ് പ്രണവ് ചോദ്യ പേപ്പര്‍ അയച്ച് നല്‍കിയത്. പ്രതികളായ മൂന്ന് പേരും പരീക്ഷ ഹാളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest