Connect with us

Kerala

തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുക്കുന്നു; വോട്ട് കച്ചവട ആരോപണങ്ങളുമായി നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭരണ -പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നു. ശബരിമല കര്‍മസമിതി വഴി ആര്‍ എസ് എസുമായി യു ഡി എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോന്നിയിലും വട്ടിയൂര്‍കാവിലും യു ഡി എഫും ബി ജെ പിയും വോട്ടു കച്ചവടം നടത്തുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു .

അതേസമയം സിപിഎമ്മൂം ബി ജെ പിയും തമ്മില്‍ വോട്ടു കച്ചവടം നടത്തിയെന്നത് സത്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയും ആരോപിച്ചു. വട്ടിയൂര്‍കാവിലും കോന്നിയിലും പരസ്പരം വോട്ട് വെച്ചുമാറാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പ്രതിരോധവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. . വോട്ടു കച്ചവടത്തെക്കുറിച്ച് ചെന്നിത്തല പറയുന്നത് വിഡ്ഢിത്തമാണെന്ന് മന്ത്രി എം എം മണി പ്രതികരിച്ചു. യു ഡി എഫും ബി.ജെ.പിയും തമ്മിലാണ് പാലായില്‍ വോട്ടു കച്ചവടം നടത്തിയത്. ഇല്ലെങ്കില്‍ എല്‍ ഡി എഫ് പതിനായിരം വോട്ടിന് ജയിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു