Connect with us

Gulf

ജബല്‍ ജെയ്‌സില്‍ ആകാശ പാലം

Published

|

Last Updated

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സാഹസിക ടൂറിസത്തിന് നിര്‍മിച്ച ജബല്‍ ജെയ്‌സ് സിപ്ലൈന്‍ ടൂറില്‍ ആകാശപാലം ഒരുക്കി. ടൊറോവെര്‍ഡെയുമായി സഹകരിച്ചാണിത്. ജബല്‍ ജെയ്‌സ് വിയ ഫെറാറ്റ (പര്‍വതാരോഹണം), ദൈര്‍ഘ്യമേറിയ സിപ്ലൈന്‍ എന്നിവയുള്‍പെടെ നിലവിലുള്ളവയില്‍ ഇത് കൂടി ആളുകളെ ഇനി ആകര്‍ഷിക്കും.

ജബല്‍ ജെയ്‌സിന്റെ വലിയ മലഞ്ചെരുവുകളിലേക്കും മലയിടുക്കുകളിലേക്കും പറക്കുന്ന ഏഴ് സിപ്ലൈനുകളാണ് “ജെബല്‍ ജെയ്‌സ് സിപ്ലൈന്‍ ടൂറില്‍” ഉള്ളതെന്ന് റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സി ഇ ഒ റാക്കി ഫിലിപ്‌സ് ചൂണ്ടിക്കാട്ടി.
“ഇവയെ ഒമ്പത് പ്ലാറ്റ്‌ഫോമുകളാല്‍ അഥവാ ആകാശ പാലം കൊണ്ട് ബന്ധിപ്പിച്ചു. ഏഴ് സിപ്‌ലൈനുകളുടെ ക്ലസ്റ്റര്‍ മൊത്തം അഞ്ച് കിലോമീറ്റര്‍ (337 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ നീളത്തില്‍) ആണ്. ശരാശരി 60 കിലോമീറ്റര്‍ വേഗതയില്‍ ക്ലസ്റ്റര്‍ സഞ്ചരിക്കുന്നു,” റാക്കി ഫിലിപ്‌സ് പറഞ്ഞു.

പര്യടനത്തിനിടയില്‍, 15 മീറ്റര്‍ നീളമുള്ള സ്‌കൈ ബ്രിഡ്ജില്‍ എത്താന്‍ ഫ്‌ളൈയര്‍മാര്‍ വായുവിലൂടെ സഞ്ചരിക്കും, യു എ ഇയിലെ ഏറ്റവും ഉയരമുള്ളതാണിത്. സമുദ്രനിരപ്പില്‍ നിന്ന് 1,250 മീറ്റര്‍ ഉയരത്തിലാണിത്.

---- facebook comment plugin here -----

Latest