Connect with us

National

ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി 11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അഞ്ച് മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേക്കു ശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ഇനി ഇതുവഴിയാകും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാന മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ ആരോഗ്യ മേഖല ലോകത്തിനു തന്നെ മാതൃകയാണെന്നും പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി സാധാരണക്കാരന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.