Connect with us

National

അമിത് ഷായുടെ വിഭജന രാഷ്ട്രീയം ബംഗാളില്‍ വിലപ്പോകില്ലെന്ന് മമത

Published

|

Last Updated

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ ആര്‍ സി) പേരില്‍ ജനങ്ങളെ താന്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിഭജന രാഷ്ട്രീയം പയറ്റുകയാണ് അമിത് ഷായെന്നും അത് ബംഗാളില്‍ വിലപ്പോകില്ലെന്നും മമത പറഞ്ഞു.

ആര്‍ക്കും സംസ്ഥാനത്തേക്ക് വരാം, ജനങ്ങളുടെ ഉപചാരങ്ങള്‍ ഏറ്റുവാങ്ങാം. എന്നാല്‍, വിഭജന രാഷ്ട്രീയം പ്രയോഗിക്കരുത്. അത് ബംഗാളില്‍ ഏശില്ല. എല്ലാ വിഭാഗക്കാരെയും ബഹുമാനിക്കുന്നവരാണ് ബംഗാളി ജനത. അത് തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല. ദക്ഷിണ കൊല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ മമത പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മുസ്ലിമല്ലാത്ത ഒരഭയാര്‍ഥിയെയും രാജ്യത്തിന് പുറത്താക്കില്ലെന്ന് പശ്ചിമ ബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദു, സിഖ്, ജൈന മതക്കാരായ അഭയാര്‍ഥികളെയൊന്നും പുറന്തള്ളില്ലെന്നും ഷാ പറഞ്ഞു. എന്‍ ആര്‍ സി സംബന്ധിച്ച് പരിഭ്രാന്തി പരത്താനാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നതെന്ന് ഷാ ആരോപിച്ചു.

Latest