Connect with us

Kerala

എക്‌സൈസ് പിടികൂടിയ കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു

Published

|

Last Updated

തൃശ്ശൂര്‍: എക്‌സൈസ് കസ്റ്റഡിയിലുള്ള കഞ്ചാവ് കേസ് പ്രതി മരിച്ച നിലയില്‍. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരിച്ച നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് അറിയുന്നത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഗുരുവായൂരില്‍ നിന്നും രഞ്ജിത്തിനെ പിടികൂടുന്നത്. രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തിക്കുന്നത്. കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പറയുന്നത്.