Connect with us

Kerala

കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്ന് 13 പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലത്തിന്റെ ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും പരുക്ക് സാരമുള്ളതല്ല.

സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

തകര്‍ന്ന് വീണ സ്ലാബിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Latest