Connect with us

Kerala

ആഡംബര കാറില്‍ വ്യാജ മദ്യം കടത്തവെ ജ്യൂസ് കടയുടമകള്‍ പിടിയില്‍

Published

|

Last Updated

കൊല്ലം: രണ്ട് ആഡംബര കാറുകളില്‍ 82 കുപ്പി വ്യാജമദ്യവുമായി കരുനാഗപ്പള്ളിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍കരുനാഗപ്പള്ളി കൊല്ലക സ്വദേശികളായ വടക്കുപുറത്തു വീട്ടില്‍ ജോബിന്‍ ജെ തോമസ് (25), കനക ഭവനം വീട്ടില്‍ അഖില്‍ കനകന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഷാഡോ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓച്ചിറ സിഗ്‌നലിനു സമീപം ചിതറി ഓടിയ കഞ്ചാവ് വില്‍പന സംഘത്തെ അന്വേഷിച്ചു വാഹനപരിശോധന നടത്തവേയാണു പുലര്‍ച്ചെ ലാലാജി ജംങ്ഷനു സമീപം ആഡംബര കാറുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കരുനാഗപ്പള്ളി ടൗണിലെ ജ്യൂസ് കട നടത്തിപ്പുകാരായ ജോബിനും അഖിലും പിടിയിലായത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കായി അന്വേഷണം തുടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

Latest