Connect with us

Malappuram

മന്ത്രി നിര്‍മലാ സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും ഗുണനപട്ടികയും അയച്ച് പ്രതിഷേധം

Published

|

Last Updated

മലപ്പുറം: രാജ്യത്തെ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചക്കെതിരെ യുവജനതാദള്‍ എസിന്റെ വ്യത്യസ്ഥമായ പ്രതിഷേധം. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചക്ക് ഉത്തരവാദിയായ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മലാസീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും ഗുണനപട്ടികയും അയച്ചുകൊടുത്താണ് യുവജനതാദള്‍ എസ് പ്രതിഷേധിച്ചത്.

അമര്‍ത്യാസെന്നിന്റെ ഓണ്‍ എതിക്‌സ് ആന്റ് എകണോമിക്‌സ, ഡോ ടി എം തോമസ് ഐസക്കിന്റെ സാമ്പത്തികബന്ധങ്ങള്‍, പബ്ലിക് ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ടോട്ടല്‍ എകണോമിക്‌സ് തുടങ്ങിയ പുസ്തകങ്ങളാണ് അയച്ചുകൊടുത്തത്.

അടിസ്ഥാനപാഠങ്ങള്‍ പോലും മറന്ന കേന്ദ്രധനകാര്യവകുപ്പ് മന്ത്രി നിര്‍മലാസീതാരാമന്‍ രാജ്യത്തിന്റെ കരുതല്‍ ധനത്തില്‍ പോലും കൈവെച്ച് മുന്നോട്ട് പോകുന്നത് കൊണ്ടാണ് ഇത്തരമൊരു സമരരീതി തിരഞ്ഞെടുത്തതെന്ന് യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി പറഞ്ഞു.
സാമ്പത്തിക മേഖലയുടെ നടുവൊടിഞ്ഞ് സാധാരണക്കാര്‍ ജീവിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ മുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി പാക്കേജുകള്‍ പ്രഖ്യാപിച്ച് മന്ത്രി അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുവജനതാദള്‍ എസ് ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ മന്ത്രിക്ക് പുസത്കങ്ങള്‍ അയച്ചുകൊടുക്കും. ജനതാദള്‍ എസ് ദേശീയസമിതി അംഗം കെ കെ ഫൈസല്‍ തങ്ങള്‍, യുവജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് ജാഫര്‍ മാറാക്കര, സംസ്ഥാന സമിതിഅംഗങ്ങളായ ശമീര്‍ ഉഴുന്നന്‍, ഗിരീഷ് ഇരിമ്പിളിയം എന്നിവര്‍ പങ്കെടുത്തു.