Connect with us

National

യു പിയില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേ ഉടന്‍ തുടങ്ങും

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരെയും മറ്റ് വിദേശ പൗരന്മാരെയും കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍ പോലീസ് ഉടന്‍ ആരംഭിക്കും. സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിത്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃതമായി കുടിയേറി താമസിച്ചവരെ തിരിച്ചറിയുന്നതിനുള്ള സര്‍വേ തുടങ്ങാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള വിശദമായ സര്‍ക്കുലര്‍ മുഴുവന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും ഡി ജി പി. ഒ പി സിംഗ് അയച്ചുകൊടുത്തിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചേരികള്‍ ക്യാമ്പുകള്‍, പാതയോരങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയയിടങ്ങളില്‍ കഴിയുന്നവരുടെ പൗരത്വം പോലീസ് ക്രോസ് ചെക്ക് ചെയ്യും. സംശയമുള്ളവരുടെ വിരലടയാളങ്ങളും ശേഖരിക്കും.