Connect with us

Gulf

ആഗോള സാമ്പത്തിക പ്രതിസന്ധി: ലോക വ്യാപാര വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ഡബ്ല്യു ടി ഒ

Published

|

Last Updated

ജനീവ:ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം വ്യാപാര വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ) പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .ആഗോള സമ്പദ്‌വ്യവസ്ഥയും ലോകത്ത് വര്‍ദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങളും 2019 ലെ വ്യാപാര വളര്‍ച്ചക്ക് കുറയാന്‍ കാരണമായിട്ടുണ്ട് .2019ലെ ചരക്ക് വ്യാപാരത്തില്‍ 1.2 ശതമാത്തിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്ന 2.6% വ്യാപാര വളര്‍ച്ചയെക്കാള്‍ വളരെ താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോക വളര്‍ച്ച 2020 ല്‍ 2.7 ശതമാനമായി കുറയുകയും ആഗോള ജിഡിപി വളര്‍ച്ച 2.3 ശതമാനത്തില്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു, അവസാന പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് കുറഞ്ഞത് ലോക സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളിലെ ധനനയ നിലപാടുകളും യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ അനിശ്ചിതത്വവും വാണിജ്യ സംഘര്‍ഷങ്ങള്‍ പ്രവചനത്തിന് ഏറ്റവും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയുടെ ആഘാതങ്ങളും സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ട് .നിലവിലെ സാഹചര്യങ്ങളില്‍ വ്യാപാര പ്രവചനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന അനിശ്ചിതത്വം കാരണം 2019 ലെ ലോക വ്യാപാരത്തിന്റെ കണക്കാക്കിയ വളര്‍ച്ചാ നിരക്ക് 0.5% മുതല്‍ 1.6% വരെയാണ്. നിലവിലെ ലോക വാണിജ്യ പിരിമുറുക്കങ്ങള്‍ തുടരുന്ന പക്ഷം വ്യാപാര വളര്‍ച്ച ഇനിയും താഴോട്ടുപോവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

Latest