Connect with us

Gulf

ജിദ്ദ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍ തീപിടുത്തം : പരുക്കേറ്റത് 11 പേര്‍ക്ക്

Published

|

Last Updated

ജിദ്ദ : ജിദ്ദയിലെ ഹറമൈന്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും സംഭവത്തെ കുറച്ച് അന്വേഷണം നടത്തിവരികയാണെന്നും സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

തീപിടുത്തമുണ്ടായ ജിദ്ദ സുലൈമാനിയയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍ മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.തീപിടുത്തത്തില്‍ പരിക്കേറ്റ 11 പേരില്‍ എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് മൂന്ന് പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റയില്‍വേ പദ്ധതിയായ ഹറമൈല്‍ റെയില്‍ 2018 സെപ്റ്റംബര്‍ 24 നാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചത്

Latest