Connect with us

Gulf

വടക്കന്‍ തായ്‌വാനില്‍ പാലം തകര്‍ന്നു വീണു; ഏഴ് പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

തായ്‌പേയ്:വടക്കുകിഴക്കന്‍ തായ്‌വാനിലെ യിലാന്‍ കൗണ്ടിയിലെ ഉള്‍ക്കടലിനു മുകളിലൂടെയുള്ള നാന്‍ഫാങ്അവോ പാലം തകര്‍ന്നുവീണു.അപകടത്തില്‍ നിരവധി ബോട്ടുകള്‍ തകരുകയും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും തായ്‌വാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു

അപകടത്തില്‍ പാലത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളില്‍ വിശ്രമിക്കുന്നവരാണ് അപകടത്തില്‍ പെട്ടത്, പാളം പൂര്‍ണ്ണമായും തകര്‍ന്നു വീണതാണ് നിരവധി ബോട്ടുകള്‍ തകരാന്‍ കാരണം. പരിക്കേറ്റ ഏഴു പേരില്‍ ആറുപേരുടെ നില ഗുരുതരമാണ്

തായ്‌വാന്‍ സമയം രാവിലെ ഒന്‍പത് മണിയോടെയാണ് പാലം തകര്‍ന്നത് അപകടത്തില്‍ ഓയില്‍ ടാങ്കര്‍ വാഹനത്തിന് തീപിടിക്കുകയും ചെയ്തിട്ടുണ്ട്, രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി മുങ്ങല്‍ വിദഗ്ധരുടെയും തായ്‌വാന്‍ നാവികസേനയുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പാലത്തിന്റെ തകര്‍ച്ചയില്‍ ഫിഷിംഗ് ബോട്ടുകള്‍ക്കും ടാങ്കര്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായും സുവാവോ തുറമുഖ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 162 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വടക്കുകിഴക്കന്‍ തായ്‌വാനില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാകുകയും ചെയ്തിട്ടുണ്ട്

---- facebook comment plugin here -----

Latest