Connect with us

National

ദേശീയ പൗരത്വ രജിസ്റ്റര്‍: ഹിന്ദു അഭയാര്‍ഥികളെ പുറത്താക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ ആര്‍ സി) ബന്ധപ്പെട്ട് മുസ്‌ലിമല്ലാത്ത ഒരഭയാര്‍ഥിയെയും രാജ്യത്തിന് പുറത്താക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദു, സിഖ്, ജൈന മതക്കാരായ അഭയാര്‍ഥികളെയൊന്നും പുറന്തള്ളില്ലെന്ന് ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം എന്‍ ആര്‍ സി-ജാഗരണ്‍ അഭിയാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. എന്‍ ആര്‍ സി സംബന്ധിച്ച് പരിഭ്രാന്തി പരത്താനാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നതെന്ന് ഷാ ആരോപിച്ചു.

എന്‍ ആര്‍ സി നടപ്പിലായാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികളായ ലക്ഷങ്ങള്‍ രാജ്യത്തു നിന്ന് പുറത്താക്കപ്പെടുമെന്ന് ബംഗാളിലെ ജനങ്ങളെ വിശ്വസിപ്പിക്കാനാണ് മമതയുടെ ശ്രമം. ഇത്രയും വലിയ നുണ വേറെ കേട്ടിട്ടില്ല. അങ്ങനെ സംഭവിക്കില്ലെന്ന് വ്യക്തമാക്കാനാണ് ഞാനിവിടെ എത്തിയത്-ആഭ്യന്തര മന്ത്രി പറഞ്ഞു.