Connect with us

Kerala

ജമ്മു കശ്മീരിന് പ്രത്യേക പദവി; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികളില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. 28 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും വിശദീകരണം വന്നുകഴിഞ്ഞാല്‍ ഹരജിക്കാര്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. ഹരജികള്‍ നവംബര്‍ 14 ന് വീണ്ടും പരിഗണിക്കും.

അതേസമയം, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്രത്തിന്റെ തീരുമാനം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും ജസ്റ്റിസുമാരായ എ എസ് കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

Latest