Connect with us

National

കശ്മീരില്‍ തടങ്കലിലുള്ളവരെ പാര്‍പ്പിച്ചിരിക്കുന്നത് സ്റ്റാര്‍ ഹോട്ടലുകളില്‍: റാം മാധവ്

Published

|

Last Updated

ഓറംഗാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത ശേഷം കശ്മീരില്‍ മുന്‍കൂറായി തടങ്കലില്‍ കഴിയുന്നത് 200- 250 പേര്‍ മാത്രമാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി റാം മാധവ്. തടവുകാര്‍ക്ക് മാന്യമായ പരിഗണനയാണ്‌സര്‍ക്കാര്‍ നല്‍കുന്നത്. പലരെയും പാര്‍പ്പിച്ചിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലുമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു റാം മാധവ്.
കഴിഞ്ഞ രണ്ട് മാസമായി കശ്മീരില്‍ സമാധാനം ഉണ്ട്. കശ്മീരിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും ഈ 200-250 ആളുകള്‍ക്ക് എന്താണ് വേണ്ടതെന്നും നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest