Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികയില്‍ സൂക്ഷ്മ പരിശോധന ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍േദശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

എറണാകുളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ 10 പേരും മഞ്ചേശ്വരത്ത് 13 പേരും പത്രിക നല്‍കിയിട്ടുണ്ട്. അരൂരില്‍ ആറും കോന്നിയില്‍ ഏഴ് പേരുമാണ് മത്സരരംഗത്തുള്ളത്. വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ അപരനായി എ മോഹന്‍കുമാറും, ബി ജെ പി സ്ഥാനാര്‍ഥി എസ് സുരേഷ് കുമാറിന്റെ അപരനായി എസ് എസ് സുരേഷും പത്രിക നല്‍കിയിട്ടുണ്ട്. അരൂരിലും എറണാകുളത്തും സ്ഥാനാര്‍ഥികള്‍ക്ക് ഓരോ അപരന്‍മാരുണ്ട്. മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ഥിഎം സി ഖമറുദീന് അപരനായി മറ്റൊരു ഖമറുദ്ദീനും പത്രിക നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest