Connect with us

National

കശ്മീര്‍: കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹരജികള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി ഭരണഘടാന ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സി പി എം കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് തരിഗാണി, അഭിഭാഷകനായ എം എല്‍ ശര്‍മ, നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ സംഘടനകളുടേത് അടക്കമുള്ള 11 ഹരജികളാണ് പരിഗണനക്ക് വരുന്നത്. കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും കശ്മീര് ജനതയുടെ അഭിപ്രായം കേട്ടല്ല കേന്ദ്ര തീരുമാനമെന്നും ഹരജികള്‍ പറയുന്നു. ജമ്മുകശ്മീര്‍ പുനഃസംഘടനാ നിയമമനുസരിച്ച് സംസ്ഥാനത്തിനെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹര്‍ജികള്‍ ചൂണ്ടിക്കാണിക്കുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ശനിയാഴ്ച എന്‍ വി രമണ അടങ്ങുന്ന അഞ്ചംഗ ബെഞ്ചിന് കേസിന്റെ ചുമതല ഏല്‍പിച്ചത്. ജസ്റ്റിസുമാരായ എസ് കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവയ്, സൂര്യ കാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

 

Latest