കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം; ചടങ്ങിലേക്ക് മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

Posted on: September 30, 2019 5:46 pm | Last updated: September 30, 2019 at 11:30 pm

ഇസ്‌ലാമാബാദ്: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി. സിഖ് വിഭാഗക്കാരനെന്ന നിലക്കാണ് മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കുന്നതെന്നും ക്ഷണക്കത്ത് ഉടന്‍ അയക്കുമെന്നും ഖുറേശി പറഞ്ഞു.എന്നാല്‍, സിംഗ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയെയും പഞ്ചാബിലെ ഗര്‍ദാസ്പൂര്‍ ജില്ലയിലെ ഗുരുനാനാക്ക് ദേരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നവംബര്‍ ഒമ്പതിനാണ് ഇത് തുറക്കുക. ഇടനാഴി വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ക്ക് വിസ കൂടാതെ കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാനാകും. സന്ദര്‍ശനത്തിന് പെര്‍മിറ്റ് എടുത്താല്‍ മാത്രം മതി.