പ്രളയത്തെക്കുറിച്ച് പാടി നേടി സിബിൻ ഷഹദും സംഘവും

Posted on: September 30, 2019 1:52 pm | Last updated: October 3, 2019 at 10:45 am

ചാവക്കാട് : സംഘഗാനം കാറ്റഗറി ബി യിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ സിബിൻ ഷഹദും സംഘവും പാടിയത് പ്രളയത്തെക്കുറിച്ച്. ഷഹീർ ചേന്നരയുടെ “മധുപതി തിരുഗുരു നബിയാൽ.. ” എന്ന് തുടങ്ങുന്ന ഗാനമാണ് ഇവർ ആലപിച്ചത്. മനുഷ്യന്റെ ദുഷ്പ്രവൃത്തികളെയും, പ്രളയം വന്നപ്പോഴുണ്ടായ ഒത്തൊരുമയെയും പാട്ടിൽ പ്രതിപാദിച്ചു. കാടാച്ചിറയിലെ സിബിൻ ഷഹദ്, ഷഫീഖ്, അൻസാബ്, ലജാസ് എന്നിവരാണ് ടീമിലുള്ളത്. ആദ്യമായാണിവർ സംസ്ഥാന സാഹിത്യോത്സവിനെത്തുന്നത്. ടീം ലീഡർ സിബിൻ ഷഹദിന് സീനിയർ മദ്ഹ്ഗാനത്തിൽ രണ്ടാം സ്ഥാനവും, മാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.