സ്വയം ആർജിച്ച കഴിവിൽ വരകളിൽ നേട്ടം കൊയ്ത് അഫ്സലുദ്ധീൻ

Posted on: September 30, 2019 1:46 pm | Last updated: September 30, 2019 at 1:46 pm

ചാവക്കാട് : സാഹിത്യോത്സവിൽ ജൂനിയർ ചിത്ര രചന പെൻസിൽ, ജലഛായം എന്നീ മത്സരങ്ങളിൽ മുഹമ്മദ്‌ അഫ്സലുദ്ധീൻ പൊന്നാട് ഒന്നാമനായി. മലപ്പുറം ഈസ്റ്റിനെ പ്രതിനിധീകരിച്ചാണ് അഫ്സൽ മത്സരത്തിനെത്തിയത്. ആദ്യമായാണ് അഫ്സൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്. പരിശീലകരില്ലാതെ, സ്വയം ആർജിച്ചെടുത്ത കഴിവുമായാണ് ഈ കലാകാരൻ വരകൾ ക്യാൻവാസിൽ പകർത്തിയത്.