വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍

Posted on: September 30, 2019 1:38 pm | Last updated: September 30, 2019 at 6:05 pm

ദോഹ: ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസി ഇനി വേഗറാണി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് വനിതകളുടെ 100 മീറ്ററില്‍ പൊന്നണിഞ്ഞാണ് ഈ ജമൈക്കക്കാരി ചരിത്രമെഴുതിയതി. 10.71 സെക്കന്‍ഡിലായിരുന്നു ഷെല്ലിയുടെ നേട്ടം. 100 മീറ്ററില്‍ ഇത് നാലാം തവണയാണ് ഈ മുപ്പത്തിരണ്ടുകാരി ലോക കിരീടം ചൂടുന്നത്.

ബ്രിട്ടന്റെ ദിന ആഷെര്‍ സ്മിത്ത് വെള്ളിയും(10.83) ഐവറി കോസ്റ്റിന്റെ മരിയെ ഹൊ താ ലു (10.90) വെങ്കലവും സ്വന്തമാക്കി.