Connect with us

Ongoing News

സ്വരവും ശരീരഭാഷയും ഇഴചേർന്നു; ദേശസ്നേഹം പെയ്തിറങ്ങി ഖവാലി

Published

|

Last Updated

ചാവക്കാട്: എസ് എസ് എഫ് ഇരുപത്തിയാറാമത് സാഹിത്യോത്സവ് വേദിയിൽ അരങ്ങേറിയ ഖവാലി മത്സരത്തിൽ ദേശസ്നേഹം പെയ്തിറങ്ങി. ഉറുദു ഭാഷയിലുള്ള സ്നേഹത്തിന്റെ വരികൾ സദസ്സ് നെഞ്ചിലേറ്റിയതോടെ അവതാരകരും ആവേശത്തിലായി.

പുതിയ ശൈലികളും വരികളും ഈണവും അംഗചലനങ്ങളും പ്രതീക്ഷിച്ചിരുന്ന സദസ്സിനെ അടിമുടി ഇളക്കിമറിച്ചാണ് വിദ്യാർഥികൾ അവതരണം ഗംഭീരമാക്കിയത്.
അജ്മീർ ഖാജയും ഉത്തരേന്ത്യയിലെ സൂഫിസരണിയിലെ മഹത്തുക്കളും രചിച്ച മഹത്വമേറിയ വരികൾ ഉറുദു അറിയാത്തവരെപ്പോലും ഉള്ളുണർത്തി. ഒരു പ്രത്യേക ആത്മീയ ആനന്ദ ലഹരിയിലായിരുന്നു സദസ്സ് മുഴുവൻ.
ഉത്തരേന്ത്യൻ സൂഫീമാർഗത്തിൽ പ്രചാരത്തിലുള്ള ഖവാലികൾ എസ് എസ് എഫ് ആണ് ആദ്യമായി മത്സര രംഗത്തേക്ക് കൊണ്ടു വന്നത്.

ഇന്ന് കേരളത്തിലെ വേദികളിൽ ഒഴിച്ചു കൂടാനാകാത്ത ആസ്വാദന ഇനമായി ഖവാലിയെ മാറ്റുന്നതിൽ എസ് എസ് എഫ് സാഹിത്യോത്സവുകളുടെ പങ്ക് വളരെ വലുതാണ്. യുവതലമുറയെ വശ്യമായ ആത്മജ്ഞാനത്തിലൂടെ ആത്മീയതയിലേക്ക് അടുപ്പിക്കുന്ന ഖവാലി ശ്രോതാക്കളെയും സൂഫി സരണയിലേക്ക് ആകർഷിക്കുന്നു.

Latest